നഗരത്തിലെ മഴ
============
നരച്ച നഗരത്തിന്മേ-
ലിരുണ്ട കാര്‍മേഘങ്ങള്‍
കടുത്തൊരാവേഗത്താല്‍...
കറുത്ത മഴയായ് പെയ്കേ..
അഴുക്കു ചാലുകള്‍ക്കുള്ളില്‍
നുരഞ്ഞു പൊങ്ങുന്നേതോ.
വിഴുപ്പുകെട്ടിന്നൊപ്പം
മരിച്ച സ്വപ്നങ്ങളും..
കറുത്ത രാത്രികള്‍ തീര്‍ത്ത
കടുത്ത വിശപ്പിന്‍ ബാക്കി.
നിവര്‍ന്നു നീണ്ടൊരീ പകല്‍
കുടിച്ചു വറ്റിയ്ക്കവേ.........
ഒഴുക്കിക്കൊണ്ടുപോയ് മഴ
പലര്‍ക്കുമത്താഴങ്ങള്‍..
അഴുക്കിന്നുള്ളില്‍നിന്നും
തിമിര്‍ത്തൂ രോഗാണുക്കള്‍..
വെളുത്ത പുഴുക്കൂട്ടത്തെപ്പോല്‍.
നുളയ്ക്കും മനുഷ്യാത്മാക്കള്‍..
തിരക്കി തിടുക്കം കൂട്ടീ..
നിലച്ചുപോയ് ഗതാഗതം..
കരിഞ്ഞ പെട്രോള്‍ ഗന്ധം..
നിറഞ്ഞൊരോട തന്‍ നിറം..
കുഴഞ്ഞ തെരുവോരത്തിന്‍
വിശപ്പിന്‍ തീരാനോവും..
കൊഴുക്കും വരേണ്യവര്‍ഗ്ഗം
അഴുക്കും പുറമ്പോക്കുമെല്ലാം
ഇവിടെ പെയ്തുതോരുന്നൊരീ
മഴതന്‍ തീരാശാപം...
പുറത്തുപെയ്തു തീരുന്ന
കറുത്ത തുള്ളികള്‍ക്കൊപ്പം
കൊഴിഞ്ഞു വീഴുന്നതെന്‍
നനുത്ത പുഷ്പങ്ങളോ??
Thursday, September 07, 2006
Subscribe to:
Posts (Atom)