Tuesday, February 05, 2008

മിഴികള്‍.

കഥകളുറങ്ങുന്ന കണ്ണില്‍
കനവുകള്‍ പൂക്കുന്ന നേരം
കരിമഷിയോലും നിന്‍ നോക്കില്‍
കവിതകള്‍ തീര്‍ക്കുന്നതാരോ?

മൊഴികളിടറുന്നുവെന്നാല്‍
മിഴികളില്‍ വിങ്ങുന്നു പ്രണയം
പ്രണയഭാരം കൊണ്ടു വീണ്ടും
ഇമകളില്‍ തങ്ങും നീഹാരം.

വിരിയുവതേഴു നിറങ്ങള്‍
പറയുവതേതു സ്വരങ്ങള്‍
പറയാതെ പറയുന്നുവെന്നും
നിന്‍ മിഴികളെനിക്കെന്നും പ്രിയം.

13 comments:

ഹരിശ്രീ (ശ്യാം) said...

ഒരു കവിത ഇവിടെ ചേര്‍ക്കുന്നു. ഇതു കവിതയാണോ ലളിതഗാനമാണോ അതോ മറ്റു വല്ലതുമാണോ എന്നറിയില്ല. അഭിപ്രായം അറിയിക്കുക.

ഹരിശ്രീ (ശ്യാം) said...

വൃത്തം? അത് പണ്ടേ പഠിച്ചിട്ടില്ല. രാഗം? അത് അറിയുകയുമില്ല. പിന്നെ മ്യൂസിക് , അത് പഠിക്കണം പഠിക്കണം എന്ന് വല്യ ആഗ്രഹം ആയിരുന്നു. പക്ഷെ അവസരം കിട്ടിയില്ല. പിന്നെ അറിയാം . ഇങ്ങനെ വെറുതെ എഴുതാന്‍. എഴുതി പലര്‍ക്കും കൊടുത്തിട്ടുണ്ട്‌ പണ്ട്‌.
കിട്ടിയിട്ടുമുണ്ട്‌ തല്ല് ഇഷ്ടം പോലെ. അങ്ങനെ കൊഴിഞ്ഞ പല്ലുകളെല്ലാം ഒരു ഹോര്‍ലിക്സ് കുപ്പിയിലാക്കി വച്ചിട്ടുണ്ട് വീട്ടില്‍. സവാരി ഗിരി ഗിരി.. :-)

പ്രയാസി said...

കവിതയും മിഴികളും അവിടെ നിക്കട്ട്..!

ശ്യാമേ..ഇപ്പൊ വെപ്പ് പല്ലാണൊ..!?!??..:)

ശ്രീ said...

ശ്യാമേട്ടാ...

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!
:)

സാക്ഷരന്‍ said...

കരിമഷിയോലും നിന്‍ നോക്കില്‍
കവിതകള്‍ തീര്‍ക്കുന്നതാരോ?

മന്‍സുര്‍ said...

ശ്യാം...

ഒരു വട്ടത്തിനുള്ളിലിരുന്നു കവിതയെഴുതുക പ്രയാസം
എഴുതുക...ഇന്ന്‌ റിയാലിറ്റിയാണ്‌ ഇഷ്ടം

മനസ്സിലുള്ളത്‌ അതു പോലെ പറയുക

കവിതയാവാം..കഥയാവാം

അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

ഹരിത് said...

കവിതയായാലും , ഗാനമായാലും, എഴുതിയ ശ്യാമിനു കവിത്വം ഉണ്ട്. കവിത്വം മാത്രം ഉണ്ടായാല്‍ പോര ‍കൈയ്യിലിരിപ്പുകൂടെ നന്നാവണം , പല്ലു പോകാതിരിക്കണമെങ്കില്‍!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്യാംഭായ് നന്നായിരിക്കുന്നൂ..
കഥയൊ കവിതയൊ മനസ്സൊ..?

ദിലീപ് വിശ്വനാഥ് said...

കൊള്ളാം കവിത.

ധ്വനി | Dhwani said...

കവിത കൊള്ളാം!

(നോക്ക് നോക്ക് ആ കുപ്പിയിലിരിയ്ക്കുന്ന പല്ലുകളെല്ലാം പുഞ്ചിരിയ്ക്കുന്നു!)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിത നന്നായിരിക്കുന്നു

മാണിക്യം said...

എന്നും ഞാന്‍ ഓര്‍ത്തിരുന്നു
എങ്ങനാ ഇത്ര നന്നായി
എഴുതുന്നതു എന്നു
ഇന്നല്ലേ രഹസ്യം ഹോര്‍ളിക്സ്
കുപ്പില്‍ ആണെന്നു മനസ്സിലായതു

നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍!

ഹരിശ്രീ (ശ്യാം) said...

പ്രയാസി,ശ്രീ,സാക്ഷരന്‍, മന്‍സുര്‍,ഹരിത്,മിന്നാമിനുങ്ങുകള്‍ //സജി.!!,വാല്‍മീകി ,ധ്വനി,പ്രിയ ഉണ്ണികൃഷ്ണന്‍,മാണിക്യം, കമന്റുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. (ഇനിയും സഹിക്കേണ്ടി വരുമെന്ന്..) . പ്രയാസീ , ഇച്ചിരി പ്രയാസപ്പെട്ടിട്ടാണേലും വേറെ പല്ലു മുളച്ചു.