പ്രഭാതകിരണം പ്രഭാമയൂഖം
നിവര്‍ത്തിയാടുമ്പോള്‍
പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്ക്കുമ്പോള്
വ്രീളാവതിയാം നിളയുടെ തീരം
നൂപുരമണിയുമ്പോള്‍
കളകളമൊഴുകും പുഴതന്‍ നാദം
ബിലഹരി മൂളുമ്പോള്‍
നീരദമണിയും നീലാംബരികള്‍
നീര്‍മണിപ്പൂവുകളായ്
നീലനഭസ്സിനെ നോക്കിച്ചിരിക്കും
നീള്‍മിഴിയിതളുകളായ്..
നയനമനോഹരവര്‍ണ്ണപതംഗം
മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ
Friday, February 08, 2008
Subscribe to:
Post Comments (Atom)
15 comments:
പ്രഭാതകിരണം പ്രഭാമയൂഖം
നിവര്‍ത്തിയാടുമ്പോള്‍
പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്ക്കുമ്പോള്
"പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്ക്കുമ്പോള്"
അങ്ങനെ നിന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. വരികള്‍ നന്നായിരിക്കുന്നു
കൊള്ളാം
നന്നായിട്ടുണ്ട്...
nannayi
ഹരി..
പ്രപഞ്ചം മുഴുവന്‍ പ്രണയവികാരം നിറഞ്ഞു നില്ക്കുമ്പോള്..നമ്മളും ഒട്ടും മോശമാകരുത്..:)
ശ്യാം,
മനോഹരം ഈ വരികള്‍....ആശംസകളോടെ...
വളരെ മനോഹരമായ വരികള്‍.
നല്ലൊരു കവിത..
മനോഹരമായ വാക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു
:)
"നയനമനോഹരവര്‍ണ്ണപതംഗം
മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ"
ഹരി..
നന്നായിരിക്കുന്നു വരികള്‍
മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ
റൊമ്പ പിടിച്ചൂ.
ശ്യാം വളരെ നന്നായിട്ടുണ്ട് ! ഒരു സംഗീത സംവിധായകനെ കൊണ്ട് ട്യൂണ്‍ ഇടീപ്പിക്കട്ടെ ?
എല്ലാ കമന്റുകള്‍ക്കും നന്ദി. ഇതെനിക്ക് വീണ്ടും post - വാനുള്ള പ്രചോദനം ഉണ്ടാക്കുന്നു. ഇന്ദുശേഖര്‍ .., തീര്‍ച്ചയായും.. അങ്ങനെ ആകുമെങ്കില്‍.. ഞാന്‍ കൃതാര്‍ഥനായി.. എന്റെ കവിതയ്ക്ക് ലഭിക്കുന്ന ആദ്യത്തെ അംഗീകാരം ആയിരിക്കും അത്..
I was in IHRD Peermade Computer faculty. Hope you couldn't recognise... - indusekhar ms
Post a Comment