Friday, February 08, 2008

പ്രഭാതം

പ്രഭാതകിരണം പ്രഭാമയൂഖം
നിവര്‍ത്തിയാടുമ്പോള്‍
പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്‍ക്കുമ്പോള്‍

വ്രീളാവതിയാം നിളയുടെ തീരം
നൂപുരമണിയുമ്പോള്‍
കളകളമൊഴുകും പുഴതന്‍ നാദം
ബിലഹരി മൂളുമ്പോള്‍

നീരദമണിയും നീലാംബരികള്‍
നീര്‍മണിപ്പൂവുകളായ്‌
നീലനഭസ്സിനെ നോക്കിച്ചിരിക്കും
നീള്‍മിഴിയിതളുകളായ്‌..

നയനമനോഹരവര്‍ണ്ണപതംഗം
മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ

15 comments:

ഹരിശ്രീ (ശ്യാം) said...

പ്രഭാതകിരണം പ്രഭാമയൂഖം
നിവര്‍ത്തിയാടുമ്പോള്‍
പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്‍ക്കുമ്പോള്‍

Meenakshi said...

"പ്രപഞ്ചമാകെ പ്രണയവികാരം
നിറഞ്ഞുനില്‍ക്കുമ്പോള്‍"


അങ്ങനെ നിന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. വരികള്‍ നന്നായിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

ധനേഷ് said...

നന്നായിട്ടുണ്ട്...

G.MANU said...

nannayi

പ്രയാസി said...

ഹരി..

പ്രപഞ്ചം മുഴുവന്‍ പ്രണയവികാരം നിറഞ്ഞു നില്‍ക്കുമ്പോള്‍..നമ്മളും ഒട്ടും മോശമാകരുത്..:)

ഹരിശ്രീ said...

ശ്യാം,

മനോഹരം ഈ വരികള്‍....ആശംസകളോടെ...

ദിലീപ് വിശ്വനാഥ് said...

വളരെ മനോഹരമായ വരികള്‍.

ഏ.ആര്‍. നജീം said...

നല്ലൊരു കവിത..
മനോഹരമായ വാക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു

ശ്രീ said...

:)

അജയ്‌ ശ്രീശാന്ത്‌.. said...

"നയനമനോഹരവര്‍ണ്ണപതംഗം
മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ"

ഹരി..
നന്നായിരിക്കുന്നു വരികള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മിഴികളിലിളകുമ്പോള്‍
ഞാനുമെന്‍ തൂലികത്തുമ്പുമി-
ന്നേതൊരു കവിതമെനയുന്നൂ

റൊമ്പ പിടിച്ചൂ.

Indusekhar MS said...

ശ്യാം വളരെ നന്നായിട്ടുണ്ട് ! ഒരു സംഗീത സംവിധായകനെ കൊണ്ട് ട്യൂണ്‍ ഇടീപ്പിക്കട്ടെ ?

ഹരിശ്രീ (ശ്യാം) said...

എല്ലാ കമന്റുകള്‍ക്കും നന്ദി. ഇതെനിക്ക് വീണ്ടും post - വാനുള്ള പ്രചോദനം ഉണ്ടാക്കുന്നു. ഇന്ദുശേഖര്‍ .., തീര്‍ച്ചയായും.. അങ്ങനെ ആകുമെങ്കില്‍.. ഞാന്‍ കൃതാര്‍ഥനായി.. എന്റെ കവിതയ്ക്ക് ലഭിക്കുന്ന ആദ്യത്തെ അംഗീകാരം ആയിരിക്കും അത്..

Indusekhar MS said...

I was in IHRD Peermade Computer faculty. Hope you couldn't recognise... - indusekhar ms